താത്പര്യപത്രം ക്ഷണിച്ചു
സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിൽ ട്രാൻസ്മെൻ വ്യക്തികൾക്കായി നടത്തുന്ന ഷോർട്ട് സ്റ്റേ/ കെയർ ഹോമിന്റെ നടത്തിപ്പിനായി പ്രവർത്തിപരിചയമുള്ള എൻ.ജി.ഒകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2306040.
വാക് ഇൻ ഇന്റർവ്യു
തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനീയറിങ് കോളേജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കുക്കിനെ നിയമിക്കും. എട്ടാം ക്ലാസ്സും കുക്ക്/ അസിസ്റ്റന്റ് കുക്ക് തസ്തികയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 40-60 വയസ്സ്. വാക് ഇൻ ഇന്റർവ്യു ഡിസംബർ 20 രാവിലെ 10ന് കോളേജിൽ നടക്കും. താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവർത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളജ് ഓഫീസിൽ ഹാജരാകണം.
ഇന്റർവ്യു നടത്തും
തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനീയറിങ് കോളേജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കിച്ചൺ ഹെൽപ്പറെ നിയമിക്കുന്നു. എട്ടാം ക്ലാസ് യോഗ്യതയും 40-60 ഇടയിൽ പ്രായവുമുള്ള വനിതാ ഉദ്യോഗാർഥികളുടെ (സമാന ജോലികളിൽ പ്രവർത്തിപരിയം അഭിലഷണീയം) വാക് ഇൻ ഇന്റർവ്യു ഡിസംബർ 20 ഉച്ചയ്ക്ക് 12ന് കോളേജിൽ നടത്തും. താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവർത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളജ് ഓഫീസിൽ ഹാജരാകണം.