വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ഒരുക്കുമ്പോള്‍ ജാഗ്രത പാലിക്കണം

ക്രിസ്മസ് – പുതുവത്സരാഘോഷങ്ങളുടനുബന്ധിച്ച് വീടുകളിലും മറ്റും വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ഒരുക്കുമ്പോള്‍ വൈദ്യുതി സുരക്ഷാ നടപടികള്‍ കൈക്കൊള്ളുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഇതില്‍നിന്നുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

· നക്ഷത്ര വിളക്കുകളുടെയും ദീപാലങ്കാരങ്ങളുടെയും പണികള്‍ താത്കാലിക വയറിംഗ് നിയമപ്രകാരം ലൈസന്‍സുള്ള വ്യക്തികളെക്കൊണ്ടു മാത്രം ചെയ്യിക്കുക.

· വൈദ്യുത പ്രതിഷ്ഠാപനത്തില്‍ 30 മില്ലി ആമ്പിയറിന്റെ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അത് പ്രവര്‍ത്തനക്ഷമമാണെന്നും ഉറപ്പാക്കണം.

· നക്ഷത്രദീപാലങ്കാരങ്ങളുടെ വയറുകള്‍ കൈയെത്താത്ത (പ്രത്യേകിച്ച് കുട്ടികളുടെ) ദൂരത്ത് സ്ഥാപിക്കണം.

· ഇന്‍സുലേഷന്‍ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, കൂട്ടി യോജിപ്പിച്ചതോ, കാലഹരണപ്പെട്ടതോ ആയതും നിലവാരം കുറഞ്ഞതുമായ വയറുകള്‍ ദീപാലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കരുത്. ഐ.എസ്.ഐ ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രമേ ഉപയോഗിക്കാവൂ.

· കണക്ടറുകള്‍ ഉപയോഗിച്ചു മാത്രമേ വയറുകള്‍ കൂട്ടി യോജിപ്പിക്കാന്‍ പാടുള്ളൂ. ജോയിന്റുകള്‍ പൂര്‍ണ്ണമായും ഇന്‍സുലേറ്റ് ചെയ്തിരിക്കണം.

· ഗ്രില്ലുകള്‍ ഇരുമ്പു കൊണ്ടുള്ള വസ്തുക്കള്‍, ലോഹനിര്‍മ്മിത ഷീറ്റുകള്‍ എന്നിവയിലൂടെ ദീപാലങ്കാരങ്ങള്‍ക്കുള്ള വയറുകള്‍ വലിക്കാതിരിക്കുക.

· വീടുകളിലെ എര്‍ത്തിംഗ് സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കണം.

Leave a Reply

Your email address will not be published. Required fields are marked *