രാജപുരം : എന്റെ മാലക്കല്ല് വീഡിയോ ആല്‍ബം പ്രശസ്ത സിനിമ താരം കൂക്കള്‍ രാഘവന്‍ മാലക്കല്ലില്‍ വെച്ച് പ്രകാശനം നിര്‍വഹിച്ചു. മലക്കല്ലിന്റെ ദൃശ്യ ഭംഗി ഒപ്പിയെടുത്ത ആല്‍ബത്തിലെ ഗാന രചിച്ചത് മലയോര മേഖലയിലെ യുവകവി മനോജ് കോടോത്താണ്. സംവിധാനം മനോജ് മരിയ. ക്യാമറ നാസര്‍ രാജപുരം. ഫാദര്‍ ഡിനോ കുമ്മാനിക്കാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അഷറഫ്, സോജന്‍, സിനിമ നിര്‍മാതാവ് ബിജു മത്തായി, മോഹനന്‍ കുടുംബൂര്‍, സജി ഏയ്ഞ്ചല്‍, സന്തോഷ് മാലക്കല്ല് തുടങ്ങിയവര്‍ സംബന്ധിച്ചു.