കാഞ്ഞങ്ങാട് :വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിത്രരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഇ സിഎച്ച് എസ് മുഖേന ശുശ്രൂഷ ലഭിക്കുന്ന കാസറഗോഡ് ജില്ലയിലെ ആദ്യത്തെ ആശുപത്രി SIMS (സഞ്ജിവനി ആശുപത്രി) മാവുങ്കാലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബ്രിഗേഡിയര്‍ ടി.സി അബ്രഹാം ഉല്‍ഘാടനം ചെയ്തു ആശുപത്രി ഡയറക്ടര്‍ നാരായണന്‍ കുളങ്ങര അദ്ധ്യക്ഷം വഹിച്ചു.
ബ്രിഗേഡിയര്‍ പ്രഭാകരന്‍ നായര്‍, കേണല്‍ കമലാക്ഷന്‍, കേണല്‍ ദാമോരന്‍ (ഓഫിസര്‍ ഇന്‍ ചാര്‍ജ് ഇ സി എച്ച് എസ് ) സംഘടനയുടെ എക്‌സ് സര്‍വ്വീസ് കാസറഗോഡ് ജില്ല പ്രസിഡണ്ട് സ്‌ക്വാഡ്രന്‍ ലിഡര്‍ നാരായണന്‍ നായര്‍ , കെ എസ് ഇ എസ് എല്‍ കാസറഗോഡ് ജില്ല ഓര്‍ഗ് സെക്രട്ടറി ലഫ് ടനന്റ് തമ്പാന്‍ നമ്പ്യാര്‍ . ഡോക്ടര്‍ എം ആര്‍ നമ്പ്യാര്‍ ( SIMS ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍) ഡോക്ടര്‍ സിറിയക്ക് (ഇ.സി എച്ച് എസ് കാഞ്ഞങ്ങാട്) എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ,കാസറ ഗോഡ് ജില്ലയിലെ ഇ സി എച്ച് എസ് ഇന്‍ഷുറന്‍സ് ഉള്ള വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും SIMS ആശുപത്രിയിലുടെ ശുശ്രൂഷകള്‍ ലഭിക്കുന്നതാണ്.