മാങ്ങാട്: ധര്‍മ ശാസ്താ ഭജന മന്ദിരത്തിന്റെ 38-ആം വാര്‍ഷികാഘോഷവും പുനഃപ്രതിഷ്ഠയും 24 ന് നടക്കും. പുലര്‍ച്ചെ നടതുറന്ന ശേഷം അനുബന്ധ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 6ന് ഭവാനി അമ്മയും ബി. ബാലകൃഷ്ണനും സദ്ഗ്രന്ഥ പാരായണം നടത്തും. 12 ന് നിവേദ്യം വെച്ച് വിളമ്പലിന് ശേഷം ഈ വര്‍ഷം പതിനെട്ടാം പടി പൂര്‍ത്തിയാക്കുന്ന സ്വാമിമാരെ ആദരിക്കും. ഉച്ചയ്ക്ക് അന്നദാനം.
6.30 ന് മാങ്ങാട് ധര്‍മ ശാസ്താ ഭജന സമിതിയുടെ ഭജന. 7.30 ന് ദീപാരാധനയും കര്‍പ്പൂരാരതിയും. 8 മുതല്‍ ഭജന മന്ദിരം മാതൃസമിതി, തച്ചങ്ങാട് പ്രിയദര്‍ശിനി, അടോട്ട് ജോളി യൂത്ത്‌സ് എന്നിവരുടെ കൈകൊട്ടിക്കളിയും തുടര്‍ന്ന് മഹിഷ മര്‍ദ്ദിനി വനിത സംഘത്തിന്റെ കോല്‍ക്കളിയും ഉണ്ടായിരിക്കും.