അട്ടേങ്ങാനം: 2026 ഏപ്രില്‍ 3,4,5തീയതികളില്‍ നടക്കുന്ന ചെന്തളം ശ്രീവയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി വനിത ആഘോഷ കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ ഉത്ഘാടനം ചെയ്തു. ടി കൃഷ്ണന്‍, കെ തമ്പാന്‍ നായര്‍, ഷാജി ഇ കെ, കുഞ്ഞമ്പു നായര്‍ കെ കൊല്ലാരംകോട്, കെ ബിജു സി ചന്ദ്രന്‍, പി സുരേഷ് കുമാര്‍, എന്നിവര്‍ സംസാരിച്ചു ശോഭ രവീന്ദ്രന്‍ അധ്യക്ഷയായി അനിത അശോകന്‍ സ്വാഗതവും ഉഷ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ : സജന ജയന്‍ (ചെയര്‍പേഴ്‌സണ്‍), സി രാജി ( കണ്‍വീനര്‍), സീന രതീഷ് (ട്രഷറര്‍).
