വീട്ടില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോയ കരിവേടകം ബീമ്പുങ്കല്‍ സ്വദേശിയായ ഗൃഹനാഥനെ കാണാനില്ല

രാജപുരം : വീട്ടില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോയ ഗൃഹനാഥനെ കാണാനില്ല. കരിവേടകം ബീമ്പുങ്കല്‍ സ്വദേശി തെങ്ങുംപള്ളില്‍ ഹൗസില്‍ ജോണ്‍സണ്‍ (55) നെയാണ് ഇന്നലെ മുതല്‍ കാണാതായത്. ഇന്നലെ (15.12.2025) രാവിലെ 7.30 നു വീട്ടില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയതിന് ശേഷം തിരിച്ചെത്തിയില്ല. പോകുമ്പോള്‍ ടിയാന്‍ റോസ് കളര്‍ ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ എടുത്തിട്ടില്ല. ഷുഗര്‍ രോഗിയാണ്. ഉയരം 157 cm. ഇരു നിറം. കണ്ടു കിട്ടുന്നവര്‍ ബേഡകം പോലീസ് സ്റ്റേഷനുമായോ താഴെയുള്ള നമ്പറിലോ ബന്ധപ്പെടുക.

97783 71318 ജോയല്‍.
8086868014 ജിബിന്‍

Leave a Reply

Your email address will not be published. Required fields are marked *