നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പ്രതികരണത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുമായി നടി മഞ്ജു വാര്യര്‍. ”കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ഇത് ആസൂത്രണം ചെയ്തവര്‍, അത് ആരായാലും, അവര്‍ പുറത്ത് പകല്‍ വെളിച്ചത്തില്‍ ഉണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കളുടെ നീതി പൂര്‍ണ്ണമാവുകയുള്ളൂ” മഞ്ജു വാര്യരുടെ ഇന്‍സ്റ്റാഗ്രാം കുറിപ്പിന്റെ പ്രസക്ത ഭാഗം.