പെരിയ: രാവണീശ്വരം കോതോളങ്കര ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനചടങ്ങ് നടന്നു. ദുര്‍ഗ : അമ്മ ആരാധനയുടെ ചരിത്രവും വര്‍ത്തമാനവും എന്ന പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ ഉള്ളടക്കം പേരില്‍ നിന്നുതന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ കവര്‍ ഉള്ളടക്കത്തിന് അനുയോജ്യമായ നിലയില്‍ ഡിസൈന്‍ ചെയ്തത് പ്രശസ്ത ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂരാണ്. തെയ്യങ്ങളില്‍ അമ്മ ആരാധനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പഠനം നടത്തിയ എഴുത്തുകാരുടെ ലേഖനങ്ങളും അതേ വിഷയങ്ങളിലെ സാഹിത്യസൃഷ്ടികളുമാണ് ഇതിന്റെ ഉള്ളടക്കം. മലബാര്‍ ദേവസ്വം ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ സി. കെ. നാരായണപ്പണിക്കര്‍ പ്രകാശനം ചെയ്തു. സോവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ദീപം അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍.കേളു നമ്പ്യാര്‍, ജനറല്‍കണ്‍വീനര്‍ പി. വി. ഗോവിന്ദന്‍, ക്ഷേത്രം പ്രസിഡണ്ട് എന്‍. അശോകന്‍ നമ്പ്യാര്‍, ഏരോല്‍ ബാലന്‍ ഉഷ രവീന്ദ്രന്‍, ജനാര്‍ദ്ദന പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. സോവനീര്‍ കമ്മിറ്റി കണ്‍വീനര്‍ പി. രവീന്ദ്രന്‍ രാവണീശ്വരം സ്വാഗതവും രവീന്ദ്രന്‍ കാപ്പില്‍ വളപ്പ് നന്ദിയും പറഞ്ഞു. ക്ഷേത്രത്തിലെ നവീകരണ കലശം 2025 ഡിസംബര്‍ 21 മുതല്‍ 25 വരെയും ഒറ്റത്തിറ കളിയാട്ട മഹോത്സവം ഡിസംബര്‍ 28 മുതല്‍ 31 വരെയും ഉപദേവ സ്ഥാനമായ ചോനാട്ട് കാലിച്ചാന്‍ ദേവസ്ഥാനത്ത് കാലിച്ചാന്‍ തെയ്യത്തിന്റെ പുറപ്പാട് ജനുവരി നാലിനും നടക്കും.