കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പേരോല്‍ യൂണിറ്റ് കുടുംബ സംഗമം വള്ളിക്കുന്ന് മഹേശ്വരി ക്ഷേത്ര അന്നപൂര്‍ണ്ണ ഹാളില്‍ വച്ച് യൂണിറ്റ് പ്രസിഡണ്ട് വി സുകുമാരന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടത്തി. യൂണിറ്റ് സെക്രട്ടറി പി ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പ്രശസ്ത സാഹിത്യകാരന്‍ ദിവാകരന്‍ വിഷ്ണുമംഗലം കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി മെമ്പര്‍ കെ സുജാതന്‍ മാസ്റ്റര്‍, ബ്ലോക്ക് പ്രസിഡണ്ട് കെ വി ഗോവിന്ദന്‍, ബ്ലോക്ക് സെക്രട്ടറി വി രവീന്ദ്രന്‍, ബ്ലോക്ക് ട്രഷറര്‍ കെ മാധവന്‍, വി എന്‍ വാസുദേവന്‍ നമ്പൂതിരി, കെ വി ചന്ദ്രബാനു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്ന് ട്രഷറിയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ അറിവ് എന്ന വിഷയത്തില്‍ ശ്രീ മധുസൂദനന്‍ ഇ ഡിജിറ്റല്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. വര്‍ദ്ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് ശ്രീ വിജയന്‍ കാന നടത്തി. തുടര്‍ന്ന് പെന്‍ഷന്‍ അംഗങ്ങള്‍ക്കുള്ള കലാമത്സരങ്ങള്‍ പെന്‍സില്‍ ഡ്രോയിങ് ചലച്ചിത്രഗാനം കവിത പാരായണം, നാടന്‍പാട്ട്,മാപ്പിളപ്പാട്ട് എന്നിവയും അരങ്ങേറി. പി വി രാമചന്ദ്രന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.