കാസറഗോഡ് : കാസറഗോഡ് നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് കാസറഗോഡ് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍ ആഹ്വാന പ്രകാരം ഡിസംബര്‍ 1 മുതല്‍ കാസറഗോഡ് പഴയ ബസ്സ്റ്റാന്റിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ ബഹിഷ്‌കരിക്കുന്നതാണെന്ന് ആര്‍.ഡി.ഒ. ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഡിസംബര്‍ 2 ന് റോഡ് പണി ആരംഭിക്കുന്നതാണെന്ന് ഉറപ്പു നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 1 മുതല്‍ ആരംഭിക്കാനിരുന്ന പഴയ ബസ്സ്റ്റാന്റ് ബഹിഷ്‌കരണം മാറ്റിവെച്ചു. ജനുവരി 14 നകം റോഡ് പണി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ജനുവരി 15 മുതല്‍ കാസറഗോഡ് പഴയ ബസ്സ്റ്റാന്റിലേക്കുള്ള ബസ് സര്‍വ്വീസ് നിര്‍ത്തി വെക്കുന്നതാണ്.