ബിരിക്കുളം: ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം കളിയാട്ടം ജനുവരി 30, 31 ഫെബ്രുവരി 1 തീയതികളില്‍ നടക്കും. 30 ന് വൈകുന്നേരം 6.30 ന് നടതുറക്കല്‍, തുടര്‍ന്ന് ദീപാരാധന. 7 മണിക്ക് കളിയാട്ടാരംഭം. രാത്രി വിവിധ തെയ്യങ്ങളുടെ തോറ്റംപുറപ്പാട്, തുളുക്കോലം. 31 ന് രാവിലെ വിഷ്ണുമൂര്‍ത്തി, ഉച്ചയ്ക്ക് ചാമുണ്ഡേശ്വരിയുടേയും ഗുളികന്റേയും പുറപ്പാട്. വൈകുന്നേരം ദീപാരാധന, വട്ടക്കയം കാവില്‍ ഉത്സവാരംഭം, പൊടോടുക്കത്തമ്മയുടെ തോറ്റം പുറപ്പാട്, വിഷ്ണുമൂര്‍ത്തിയുടെ തോറ്റംപുറപ്പാട്, വട്ടക്കയം കാവില്‍ നിന്നും വീരന്‍തെയ്യത്തിന്റെ വരവ്, ഭൈരവന്‍ തെയ്യം. ഫെബ്രുവരി 1 ന് വിഷ്ണുമൂര്‍ത്തി, പൊടോടുക്കത്തമ്മയുടേയും ഗുളികന്‍ തെയ്യത്തിന്റെയും പുറപ്പാട്, പൊടോടുക്കത്ത് ചാമുണ്ഡേശ്വരിയുടേയും വട്ടക്കയത്ത് ചാമുണ്ഡേശ്വരിയുടേയും കൂടിക്കാഴ്ച, ക്ഷേത്ര പ്രദക്ഷിണം, വിളക്കിലരിയോടെ സമാപനം.