പാലക്കുന്ന് : വയനാട്ടുകലവന്‍ തറവാടുകളും ദേവസ്ഥാനങ്ങളും തൊണ്ടച്ചന് പുത്തരി വിളമ്പാനുള്ള വാര്‍ഷിക പുതിയൊടുക്കല്‍ (പുത്തരി കൊടുക്കല്‍) അടിയന്തിര തിരക്കിലാണിപ്പോള്‍. പത്താമുദയത്തിന് ശേഷം ആരംഭിച്ച പുത്തരി അടിയന്തിരം വിഷുവിന്റെ വരവിന് മുന്‍പേ അവസാനിക്കും. തറവാട് അംഗങ്ങളുടെ സംഗമവേദി കൂടിയാണ് പുതിയൊടുക്കല്‍ ദിനം. അച്ഛന്റെ തറവാട് എന്ന പരിഗണനയില്‍ ‘സന്താന’ ങ്ങളും പങ്കെടുക്കും.രാത്രിയാണ് ചടങ്ങ്.
തറവാട് ജനറല്‍ ബോഡി ചേര്‍ന്ന് പുതിയൊടുക്കലിനുള്ള തീയതി വെളിച്ച പ്പാടന്മാരുടെ സൗകര്യം കൂടി അറിഞ്ഞ ശേഷം നിശ്ചയിക്കും. ഏതാനും ദിവസം മുന്‍പ് കുലകൊത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പുത്തരി ദിവസം ഒത്തുകൂടും. തറവാട് കമ്മിറ്റി നിശ്ചയിക്കുന്ന തുക ഓരോ അംഗവും നല്‍കും. സന്താനങ്ങളും മറ്റുള്ളവരും ‘എണ്ണ പൈസ’ നല്‍കും. പുതിയൊടുക്കല്‍ ചടങ്ങിന് ശേഷം വിഭവ സമൃദ്ധമായ സദ്യയും ‘അംശ’ പ്രസാദവും (ചുട്ടെടുത്ത അടയും പഴവും മലരും) സ്വീകരിച്ച് എല്ലാവരും മടങ്ങും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൈവീതും
‘കുറത്തിഅമ്മ’യ്ക്ക് വിളമ്പലും നേര്‍ച്ചയായി സമര്‍പ്പിക്കാം.
പാലക്കുന്ന് കഴക പരിധിയില്‍ ഡിസംബറില്‍ പുത്തരി കൊടുക്കലിന് തീയതി കുറിച്ച വയനാട്ടു കുലവന്‍ തറവാടുകള്‍ ചുവടെ ചേര്‍ക്കുന്നു.
പൂച്ചക്കാട് തായത്ത് തറവാട് -1,
പാക്കം അടുക്കത്തില്‍ തറവാട് -4,
മാലാംകുന്ന് പുത്യക്കോടി തറവാട് -7,
അരവത്ത് മീത്തല്‍ വീട് തറവാട് -7,
ഉദുമ കണ്ണികുളങ്ങര വലിയവീട് തറവാട്-7,
ഉദുമ തെക്കേക്കര പുതിയപുര
തറവാട് -7,
ഉദുമ പടിഞ്ഞാര്‍ വീട് തറവാട്-12,
തൃക്കണ്ണാട് കൊളത്തുങ്കാല്‍ തറവാട്-14,
ഉദുമ കണ്ണികുളങ്ങര തറവാട്-14,
ഉദുമ പടിഞ്ഞാര്‍ കൊപ്പല്‍ വീട് തറവാട്-21,
മലാംകുന്ന് കുന്നുമ്മല്‍ തറവാട്-21, ഉദുമ കോതാറമ്പത്ത് പുതിയപുര തറവാട്-23,
ചിറമ്മല്‍ വലിയവീട് തറവാട്- 24,
പള്ളം എരുത് വഴിക്കല്‍ തറവാട്-25,
ചിറമ്മല്‍ പള്ളത്തില്‍ തറവാട്-25,
എരോല്‍ പതുക്കാല്‍ വീട് തറവാട്-25,
പനയാല്‍ കോട്ടക്കാല്‍ തറവാട്-26,
എരോല്‍ ചേരിക്കല്‍ തറവാട്- 27,
ഉദുമ തെക്കേക്കര ചോയച്ചന്‍ തറവാട്-27,
ഉദുമ തെക്കേക്കര കുണ്ടില്‍ തറവാട്-28,
പട്ടത്താനം തൈവളപ്പ് തറവാട്-28,
മലാംകുന്ന് തല്ലാണി തറവാട്-30.