ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍. ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ മുഴുവന്‍ ഓട്ടോ തൊഴിലാളികളും രംഗത്തിറങ്ങുക ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു വെള്ളിക്കോത്ത് യൂണിറ്റ് സമ്മേളനം നടന്നു

അജാനൂര്‍ : ഓട്ടോ തൊഴിലാളി യൂണിയന്‍ സി. ഐ.ടി. യു വെള്ളിക്കോത്ത് യൂണിറ്റ് സമ്മേളനം രാജന്‍ വിഷ്ണുമംഗലം നഗര്‍ അടോട്ട് എ. കെ. ജി ഭവനില്‍ വെച്ച് നടന്നു. വെള്ളിക്കോത്ത് ജംങ്ങ്ഷനില്‍ യൂണിറ്റ് പ്രസിഡണ്ട് പി.കൊട്ടന്‍ കുഞ്ഞി പതാക ഉയര്‍ത്തിയതിനു ശേഷം പ്രകടനമായി അടോട്ട് എ.കെ.ജി സെന്ററിലെ രാജന്‍ വിഷ്ണുമംഗലം നഗറില്‍ സമ്മേളനം ആരംഭിച്ചു. ഓട്ടോ തൊഴിലാളി യൂണിയന്‍ സി. ഐ. ടി.യു കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട്എം. പൊക്ലന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.കൊട്ടന്‍ കുഞ്ഞി അടോട്ട് അധ്യക്ഷനായി.
ഏരിയ സെക്രട്ടറി പി.രാഘവന്‍, ഏരിയ ട്രഷര്‍ സി.എച്ച്. കുഞ്ഞമ്പു, ഡിവിഷന്‍ സെക്രട്ടറി ഉണ്ണി പാലത്തിങ്കാല്‍, ഡിവിഷന്‍ പ്രസിഡണ്ട് പി. ആര്‍ രാജു, ഏരിയ വൈസ് പ്രസിഡണ്ട് സരസന്‍ പെരളം എന്നിവര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍. ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ മുഴുവന്‍ ഓട്ടോ തൊഴിലാളികളും രംഗത്തിറങ്ങുക,
കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴിലാളിവിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കുക, വെള്ളിക്കോത്ത് ഇടുവുംങ്കാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം പഴയ കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം എത്രയും പെട്ടെന്ന് നിര്‍മ്മിക്കുക, വെള്ളിക്കോത്ത് ടൗണിലുള്ള പൊതു ശൗചാലയം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധം തുറന്ന് കൊടുക്കുക, ഗ്യാസ്, വെള്ളം എന്നിവയുടെ പൈപ്പ്‌ലൈന്‍ വലിച്ച് തകര്‍ന്ന ഗ്രാമീണ റോഡുകള്‍ എത്രയും പെട്ടെന്ന് നന്നാക്കുക. എന്നീ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രക്തസാക്ഷി പ്രമേയം ഹരീഷ് ആനവാതുക്കാലും അനുശോചന പ്രമേയം ഹരീഷ് പെരളവും അവതരിപ്പിച്ചു. സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും യൂണിറ്റ് സെക്രട്ടറി രാജീവന്‍ കണ്ണികുളങ്ങര അവതരിപ്പിച്ചു.

പുതിയ ഭാരവാഹികള്‍
പ്രസിഡണ്ട് – മിഥുന്‍ വിണച്ചേരി
സെക്രട്ടറി – സബിന്‍ കാട്ടുകുകുളങ്ങര ,
ട്രഷര്‍ – ശശി കുതിരുമ്മല്‍,
വൈസ് പ്രസിഡണ്ട് – ഹരിഷ് പെരളം,
ജോയിന്റ് സെക്രട്ടറി -അനിഷ് കാല്‍ച്ചാമരം എന്നിവരെ തെരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *