ഉദുമ : ഉദുമ അച്ചേരി മഹാവിഷ്ണു ക്ഷേത്ര നവീകരണ-പുന:പ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവം മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 5 വരെ നടത്തുവാന്‍ തീരുമാനിച്ചു. നവീകരണ കമ്മിറ്റി പൊതു യോഗം അരവത്ത് പത്മനാഭ തന്ത്രി ഉദ്ഘാടനം ചെയ്തു. 9 ദിവസം നീളുന്ന ഉത്സവ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. ചെയര്‍മാന്‍ ബി. എന്‍. നാരായണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി. ഗംഗാധരന്‍, ട്രഷറര്‍ കെ. ജി. മധുസൂദനന്‍, ട്രസ്റ്റി ബോര്‍ഡ് അംഗം അംഗം വി. വി. ഭാസ്‌ക്കരന്‍ നിലാംബരി, ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് കൃഷ്ണന്‍ കൊക്കാല്‍ , സെക്രട്ടറി എം. കരുണാകരന്‍ , മുരളികൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ മാവില എന്നിവര്‍ പ്രസംഗിച്ചു.