രാവണീശ്വരം: കൂഞ്ഞങ്ങാട് തറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഭക്തിഗാന ആല്‍ബം ‘ശിവമോഹിനി അയ്യന്‍’ പ്രകാശനം ചെയ്തു. ദേവജ് പി.രാജേഷ് കുമാര്‍, ദേവിനപി. രാജേഷ് കുമാര്‍ എന്നിവര്‍ ആലപിച്ച് അഭിനയിച്ച ആല്‍ബം കണ്ണൂര്‍ സിറ്റി പൊലിസ് കമീഷണര്‍ നിഥിന്‍ രാജ് ഐ.പി.എസ് പ്രകാശനം ചെയ്തു. പാലക്കാട് വിക്ടോറി കോളജ് റിട്ട പ്രിന്‍സിപ്പല്‍ കെ. മാധവന്‍ നമ്പ്യാര്‍, വെയര്‍ഹൗസിങ് കോര്‍പറേഷന്‍ റിട്ട.ജീവനക്കാരന്‍ സി.എം. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ ഏറ്റുവാങ്ങി. കൂഞ്ഞങ്ങാട് തറവാട് പ്രസിഡന്റ് കെ. വിജയകുമാര്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കെ. ഉണ്ണി, കെ. ഗംഗാമണി എന്നിവര്‍ സന്നിഹിതരായി. തറവാട് സെക്രട്ടറി കെ. മണി കണ്ഠന്‍ സ്വാഗതം പറഞ്ഞു. ശിവ മോഹിനി അയ്യന്റെ ഗാനരചന നിര്‍വഹിച്ചതും സംവിധാനം ചെയ്തതും അന്തരജീവാണ്. സംഗീത സംവിധാനം ശ്രുതി നാഥ് രാജേശ്വരി നിര്‍വഹിച്ചു. ഓര്‍ഗസ്‌ട്രേഷന്‍ അജി ഡെന്‍ റോസും, ക്യാമറ വിവേകും കൈകാര്യം ചെയ്തു. രാജേഷ് കുമാറും വിജിതാംബിക രാജേഷമാണ് നിര്‍മ്മാണ നിര്‍വഹണം നടത്തിയത്. ദേവജ് പി.രാജേഷ് കുമാര്‍, ദേവിനപി. രാജേഷ് കുമാര്‍, ഗംഗാമണി, രാജേഷ് കുമാര്‍ ,വിജിതാംബിക രാജേഷ് ശ്രുതിനാഥ് രാജേശ്വരി, ഗൗരി നന്ദന സുജിത്ത് എന്നിവര്‍ അഭിനയിച്ചു.