തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025 കാസര്‍കോട് ജില്ലയില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളിലെയും നഗരസഭകളിലെയും പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും ഒന്നാം പോളിംഗ് ഓഫീസര്‍മാര്‍ക്കും പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്ലാസുകള്‍ കാസര്‍കോട് ഗവണ്മെന്റ് കോളേജില്‍ നടന്നു. തിരഞ്ഞെടുപ്പ് ബ്ലോക്ക് ലെവല്‍ മാസ്റ്റര്‍ ട്രെയ്നര്‍മാരായ ലോകേഷ് എം.ബി ആചാര്‍, എ.അബ്ദുള്ള, അബ്ദുള്‍ ബഷീര്‍, എന്‍.എ മജീദ്, പി.പീതാംബരന്‍, വി. സുജിത് കുമാര്‍, കെ.സുഗുണ കുമാര്‍, കെ.പദ്മനാഭന്‍ എന്നിവര്‍ പരിശീലനം നയിച്ചു. പരിശീലനം ഇന്നും (നവംബര്‍ 27)തുടരും.

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ സില്‍വര്‍ ജൂബിലി ഹാളിലും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കുള്ള ക്ലാസുകള്‍ ബോവിക്കാനം ബി.എ.ആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സംഘടിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലന ക്ലാസ് കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ ഇന്ന് (നവംബര്‍ 27ന്) കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സില്‍വര്‍ ജൂബിലി ഹാള്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജെന്‍ഡര്‍ റിസോഴ്സ് ഹാള്‍, ഹോസ്ദുര്‍ഗ് താലൂക്ക് മിനി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കായുള്ള പരിശീലനം ഇന്ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *