തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനകളില്‍ അനധികൃത മെറ്റീരിയലുകള്‍ കണ്ടെടുക്കുകയും സ്ഥാപന ഉടമകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. പ്രിന്റിംഗ് സ്ഥാപനത്തില്‍ നിന്നും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി പ്രിന്റ് ചെയ്ത നിരോധിത പി.വി.സി ഫ്‌ലക്‌സ് ബാനറുകളും മെറ്റീരിയലുകളും പിടിച്ചെടുക്കുകയും സ്ഥാപന ഉടമയ്ക്ക് 25000 രൂപ പിഴ ചുമത്തുകയും ചെയ്തു. പ്രിന്റിംഗ് അനുവദിക്കപ്പെട്ട മെറ്റീരിയലുകളില്‍ തന്നെ കയു.ആര്‍ കോഡ്, റീസൈക്ലബിള്‍ ലോഗോ, സ്ഥാപനത്തിന്റെ വിലാസം എന്നിവ ഉണ്ടായിരുന്നില്ല. സംസ്ഥാന അതിര്‍ത്തിയായതിനാല്‍ മംഗലാപുരത്ത് നിന്നും നിരോധിത ഫ്‌ലക്‌സ് മെറ്റീരിയലുകളും പ്രചാരണ ബാനറുകളും അനധികൃതമായി കൊണ്ടു വരുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി വരുന്നുണ്ട്. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി, സ്‌ക്വാഡ് അംഗങ്ങളായ ടി സി ഷൈലേഷ്, ജോസ് വി എം,ആദര്‍ശ് എന്‍, എന്നിവര്‍ പരിശോധനകളില്‍ പങ്കെടുത്തു.