കാഞ്ഞങ്ങാട്: ജില്ലയിലെ റോഡുകളുടെയും മേല്‍പ്പാട മേല്‍പ്പാലങ്ങളുടെയും പ്രവര്‍ത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ എസ്എസ്എല്‍സി പ്ലസ് ടു ഫോട്ടോകള്‍ എടുക്കുന്നത് കര്‍ശനമായി കര്‍ശനമായി നിരോധിക്കുക, മലയോര മേഖലയില്‍ കര്‍ഷകര്‍ക്കും മനുഷ്യജീവനും ഭീഷണി ഉയര്‍ത്തുന്ന വന്യജീവി ആക്രമണത്തില്‍ നിന്നും രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ല സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബുധനാഴ്ച പ്രതിനിധി സമ്മേളനം നടന്നു. സംസ്ഥാന ട്രഷറര്‍ ഉണ്ണി കൂവോട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുഗുണന്‍ ഇരിയ അധ്യക്ഷത വഹിച്ചു. ജില്ലാ പി.ആര്‍. ഒ രാജീവന്‍ രാജപുരം അനുശോചന പ്രമേയവും സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി എന്‍.രാജേന്ദ്രന്‍ സംഘടനയുടെ ഒരു വര്‍ഷക്കാലത്തെ ജില്ലാ റിപ്പോര്‍ട്ടും ട്രഷറര്‍ എന്‍. കെ. പ്രജിത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു സംസ്ഥാന വൈസ് പ്രസിഡണ്ട് സജീഷ് മണി, ബി. എ.ഷരീഫ് ഫ്രെയിം ആര്‍ട്ട്, വേണു വി.വി, അനൂപ് ചന്തേര എന്നിവര്‍ സംസാരിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളായി ടി.വി.സുഗുണന്‍ ഇരിയയെ പ്രസിഡണ്ടായും എന്‍. കെ. പ്രജിത്തിനെ സെക്രട്ടറിയായും കെ. സുധീറിനെ പ്രസിഡണ്ടായും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ട് മാരായി രഞ്ജി ഐ. മാജിക്കിനെയും സുരേഷ് ആചാര്യയെയും ജോയിന്റ് സെക്രട്ടറി മാരായി അനില്‍ അപ്പൂസ്, മനു എല്ലോറ എന്നിവരെയും പി.ആര്‍.ഒ ആയി രാജീവന്‍ രാജപുരത്തെയും തെരഞ്ഞെടുത്തു