ചന്ദ്രഗിരി: ജി എച്ച് എസ് ചന്ദ്രഗിരിയിലെ 1983 എസ് എസ് എല്‍ സി ബാച്ച് കൂട്ടായ്മയുടെ പ്രഥമ തുരുത്തി വിദ്യാനിധി സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനും കൂട്ടായ്മ അംഗവുമായ എം. അബ്ദുറഹ്‌മാന്‍ തുരുത്തിയുടെ സ്മരണാര്‍ഥമാണ് സ്‌കോളര്‍ഷിപ്പ്. സ്‌കൂള്‍ അങ്കണത്തില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കല്ലട്ര ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം
ജിഎച്ച്എസ്എസ് ചന്ദ്രഗിരിയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ ആയിഷത്ത് ഇഷാന, യാദവ് കൃഷ്ണ, മുഹമ്മദ് ഫയാസ്, ആസിഫ് എന്നിവരാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്.
കൂട്ടായ്മ ചീഫ് കോര്‍ഡിനേറ്റര്‍ സലാം കളനാട് അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ എസ്.സീമ, പ്രഥമാധ്യാപകന്‍ രാധാകൃഷ്ണന്‍, വാര്‍ഡ് അംഗം സഹദുള്ള, കൂട്ടായ്മ പ്രതിനിധികളായ ഹാരിഫ് കല്ലട്ര, ബാലകൃഷ്ണന്‍ ചാത്തങ്കയ്, സുശീല നീലേശ്വരം, വസന്തന്‍ കീഴൂര്‍, മൊയ്തീന്‍ നാസര്‍, റഫീഖ് അഹമ്മദ്, മൂഹ് സീന എന്നിവര്‍ പ്രസംഗിച്ചു.