രാജപുരം : കാസറഗോഡ് ജില്ലാ പഞ്ചായത്ത് കള്ളാര്‍ ഡിവിഷന്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചുള്ളിക്കര മേരി ടാക്കിസ് ഓഡിറ്റോറിയത്തിന്‍ കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡിസി സി പ്രസിഡന്റ് പി കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു.കെ പി സി സി മെംബര്‍ മീനാക്ഷി ബാലകൃഷണന്‍, ഡി സിസി വൈസ് പ്രസിഡന്റ് ബി.പി പ്രദിപ് കുമാര്‍, യുഡി എഫ് ജില്ല കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, ഡിസിസി ജനറല്‍ സെക്രട്ടറി ഹരിഷ് പി നായര്‍, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍,യുഡിഎഫ് നേതാക്കളായ മുസ്തഫ തയന്നൂര്‍,ഇബ്രാഹിം ചെമ്മനാട്, മധുസൂദനന്‍ ബാലൂര്‍, ബാലകൃഷ്ണന്‍ ബാലൂര്‍, പി സി തോമസ്സ്, ജില്ലാ പഞ്ചായത്ത് കള്ളാര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി സ്റ്റിമി സ്റ്റിഫന്‍, കയ്യൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി സുന്ദരന്‍ ഒരള എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് , പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളും കണ്‍വെന്‍ഷനില്‍ സംബന്ധിച്ചു. തെരഞ്ഞെടുപ്പ് ചെയര്‍മാനായി ബി പി പ്രദീപ് കുമാറിനെയും കണ്‍വീനറായി ഇബ്രഹിംചെമ്മനാടിനെയും ട്രഷറായി ത്രേസ്യാമ്മ ജോസഫിനെയും തിരഞ്ഞെടുത്തു.