പെരുമ്പള: വിഷ്ണുപ്പാറ ശ്രീധര്‍മ്മശാസ്ത ഭജന മന്ദിരം 25-ാം വാര്‍ഷിക മഹോത്സവവും അയ്യപ്പന്‍ തിരുവിളക്ക് മഹോത്സവത്തിന്റെ പ്രചാരണാത്ഥം വിശദ വിവരങ്ങളടങ്ങിയ ബുക്ക് ലെറ്റ് പ്രകാശന കര്‍മ്മം നടന്നു. ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍മാര്‍ വി.മാധവന്‍ മാസ്റ്റര്‍, കെ.ഗോപാലന്‍ നായര്‍ കാല്യാന്‍തൊട്ടി എന്നിവര്‍ ചേര്‍ന്ന് പെരുമ്പള കൂലോത്തുംങ്കാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പ്രസിഡണ്ട് തലക്കണ്ടം എം. കരുണാകരന്‍ നമ്പ്യാര്‍ക്ക് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
ചെയര്‍മാന്‍ പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ ഉപ്പിരംകുളം അദ്ധ്യക്ഷനായി. പ്രേഗ്രാം കമ്മിറ്റി കണ്‍വീനര്‍ സുനില്‍ വിഷ്ണുപ്പാറ, എം.മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. ജന: കണ്‍വീനര്‍ സുരേഷ് മോഹന്‍ സ്വാഗതവും കരുണാകരന്‍ കിഴക്കെകര നന്ദിയും പറഞ്ഞു. വിവിധ സബ് കമ്മിറ്റിയിലെ ഭാരവാഹികളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു. 2025 ഡിസംബര്‍ 21 മുതല്‍ 23 വരെയുള്ള തീയ്യതികളിലാണ് ഉത്സവാഘോഷം നടക്കുന്നത്. 21 ന് വാര്‍ഷിക മഹോത്സവവും 22 ന് കലവറ നിറയ്ക്കല്‍ ചടങ്ങും 23ന് അയ്യപ്പന്‍ തിരുവിളക്ക് മഹോത്സവവും, ആഴിയാട്ടവും നടക്കും.