വൃത്തിയുള്ള വീടും നാടും പ്രകൃതി സംരക്ഷണവും ഉറപ്പുനല്‍കാന്‍ സ്ഥാനാര്‍ഥികള്‍ പ്രതിജ്ഞാബദ്ധരാകണം : സപര്യ കേരളം

കാഞ്ഞങ്ങാട്: നമ്മുടെ വീടും നാടും വൃത്തിയായി സൂക്ഷിക്കുക എന്ന കടമ നിറവേറ്റാന്‍ ഓരോ സ്ഥാനാര്‍ഥിയും പ്രതിജ്ഞാബദ്ധരാകണമെന്ന് സപര്യ സംസ്ഥാന സമിതി തദ്ദേശ സ്വയംഭരണ സ്ഥാനാര്‍ഥികളോട് അഭ്യര്‍ഥിച്ചു.കേവലം പരിസ്ഥിതി സംരക്ഷണം എന്നതിലപ്പുറം പ്രകൃതിസംരക്ഷണം തന്റെ ദൗത്യമാണ് എന്ന തിരിച്ചറിവ് ജയിക്കുന്ന ജനപ്രതിനിധിയില്‍ ഉണ്ടായാലേ പ്രകൃതി സംരക്ഷണം സാധ്യമാവൂ എന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് സപര്യ മുഖ്യ ഉപദേഷ്ടാവ് സുകുമാരന്‍ പെരിയച്ചൂര്‍ അഭിപ്രായപ്പെട്ടു.വികസനം എന്നാല്‍ കുറേ കെട്ടിടം പണിയുകയല്ല മറിച്ച് നിലവിലുള്ള നിര്‍മ്മിതികളെ സംരക്ഷിച്ചു പരിപാലിക്കുക എന്ന കാഴ്ചപ്പാടാണ്. സപര്യ പ്രമേയ ചര്‍ച്ചയില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ആനന്ദകൃഷ്ണന്‍ എടച്ചേരി അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ പട്ടേന, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍,ലേഖ കാദംബരി, ജയകൃഷ്ണന്‍ മാടമന, ശ്രീകുമാര്‍ കോറോം,രാജാമണി കുഞ്ഞിമംഗലം, അജിത് പാട്യം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *