ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ. പി.എ) 41മത് കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്വലമായ തുടക്കം. സംഘടനയുടെ ശക്തി വിളിച്ചോതുന്ന ശക്തി പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

കാഞ്ഞങ്ങാട്: ഛാ യാഗ്രഹണ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ഏറ്റവും വലിയ സംഘടനയായ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ. കെ. പി.എ ) 41മത് കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ പ്രൗഡോജ്വലമായ തുടക്കമായി. മണ്‍മറഞ്ഞുപോയ ഫോട്ടോഗ്രാഫര്‍ മാരായ വിനോദ് ലെന്‍സ് മാന്‍, ചിദാനന്ദ അരിഭയല്‍ എന്നിവരുടെ സ്മരണാര്‍ത്ഥമുള്ള നഗറിലാണ് രണ്ട് ദിവസങ്ങളിലായി സമ്മേളനം നടക്കുന്നത്. പൊതുസമ്മേളനത്തിന്റെ ഭാഗമായി രാവിലെ ജില്ലാ പ്രസിഡണ്ട് സുഗുണന്‍ ഇരിയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് എ.സി. ജോണ്‍സണ്‍ നിര്‍വഹിച്ചു. ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സംസ്ഥാന ട്രഷറര്‍ ഉണ്ണി കൂവോട് നിര്‍വഹിച്ചു. മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് സജീഷ് മണിയും കാര്‍ഷിക മേള, ക്ഷേമനിധി ക്യാമ്പ് എന്നിവയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്നും നിര്‍വഹിച്ചു. രാവിലെ 10 മണിക്ക് സംഘടനയുടെ ശക്തി വിളിച്ചോതിക്കൊണ്ട് കാഞ്ഞങ്ങാട് നഗരത്തില്‍നടന്ന ശക്തി പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം പ്രമുഖ തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി.വി. ഷാജികുമാര്‍ ഉദ്ഘാടനം ചെയ് തു എ. കെ. പി.എ ജില്ലാ പ്രസിഡണ്ട് ടി.വി. സുഗുണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എ.സി ജോണ്‍സണ്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരങ്ങളിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും നടന്നൂ. ‘പുലര്‍കാലം’ എന്ന വിഷയത്തില്‍ നടന്ന ഫോട്ടോഗ്രാഫി മത്സരത്തില്‍ ബേബി പ്രസാദ് പാലക്കുന്ന് ഒന്നാം സ്ഥാനവും സിബി വെള്ളരിക്കുണ്ട് രണ്ടാം സ്ഥാനവും ഗോവിന്ദന്‍ ചങ്കരംകാട് മൂന്നാം സ്ഥാനവും ദിനേശ് ഇന്‍സൈറ്റ് പ്രത്യേക ജൂറി പരാമര്‍ശവും നേടി. ‘ലഹരി എന്ന വിഷയം പ്രമേയമാക്കി നടന്ന വീഡിയോഗ്രാഫി ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ ബാലകൃഷ്ണന്‍ പാലക്കി ഒന്നാം സ്ഥാനവും നവീന്‍ കുമ്പള രണ്ടാം സ്ഥാനവും നേടി. സംസ്ഥാന ട്രഷറര്‍ ഉണ്ണി കൂവോട്,ക്ഷേമനിധി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. അബ്ദുല്‍സലാം, വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് ആസിഫ് പി. കെ, എ. കെ. പി. എ സംസ്ഥാന വൈസ് പ്രസിഡണ്ട് സജീഷ് മണി, സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് ജില്ലാ വൈസ് പ്രസിഡണ്ട്മാരായ വി.വി.വേണു, അനൂപ് ചന്തേര, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സുധീര്‍, ജില്ലാ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഷരീഫ് ഫ്രെയിം, ജില്ല പി.ആര്‍.ഒ രാജീവന്‍ സ്‌നേഹ, ജില്ലാ വനിതാവിങ് കോഡിനേറ്റര്‍ രമ്യ രാജീവന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജില്ലാ ട്രഷറര്‍ പ്രജിത്ത് എന്‍. കെ. നന്ദി പറഞ്ഞു. ഉച്ചയ്ക്ക് 2.30 മുതല്‍ എ.ഐ ക്ലാസും തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി. നവംബര്‍ 26ന് പ്രതിനിധി സമ്മേളനം നടക്കും. ജില്ലാ പ്രസിഡണ്ട് ടി. വി. സുഗുണന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് എ.സി ജോണ്‍സണ്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണവും വിവിധ പ്രവര്‍ത്തനങ്ങളുടെഅവതരണവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *