തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ മണല്‍ ശില്‍പമൊരുക്കി

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം, ബോധവത്കരണത്തിന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സാന്‍ഡ്‌ലൈന്‍സ് കേരള കാംപെയ്‌നിനോടനുബന്ധിച്ച് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ഒരുക്കിയ മണല്‍ശില്പം ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് എസ്ഐ ആര്‍ ബോധവത്കരണത്തി ന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സാന്‍ഡ്‌ലൈന്‍സ് കേരള കാംപെയ്നിനോടനുബന്ധിച്ചാണ് എന്യുമറേഷന്‍ ഫോം, ഇലക്ടറല്‍ റോള്‍, വോട്ടിങ് മെഷീന്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് മണലില്‍ ശില്പം ഒരുക്കിയത്. വോട്ടര്‍മാര്‍ക്ക് എസ്ഐ ആറിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള വീഡിയോപ്രദര്‍ശനം, നോട്ടീസ് വിതരണം, കലാപരിപാടികള്‍ എന്നിവയും കാംപെയ്നിന്റെ ഭാഗമായി നടന്നു.

ഗുരുകുലം ബാബുവിന്റെ നേതൃത്വത്തില്‍ സനോജ് കുറുവാളൂര്‍, ബിനീഷ് എടക്കര, ദില്‍ഷാദ് ആലിന്‍ ചുവട്, ആദര്‍ശ് ആലിന്‍ ചുവട്, ആറ്റക്കോയ കുറ്റിച്ചിറ തുടങ്ങിയവരാണ് ശില്പമൊരുക്കിയത്.കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഹരിദാസ്, ഉദുമ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സനൂജ കെ, സ്വീപ് നോഡല്‍ ഓഫീസര്‍ കെ രതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സാന്‍ലൈന്‍സ് കേരള ക്യാമ്പയിന്‍ കോഡിനേറ്റര്‍ അന്‍വര്‍ പള്ളിക്കല്‍, ടീം അംഗങ്ങളായ സി.അസ്സം, എ എം വിസ്മയ, ബേക്കല്‍ ബീച്ച് പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ അനസ്, ഉദുമ നിയോജക മണ്ഡലം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ജി പ്രജിത, ആര്‍ അഭിലാഷ്, റഫീദ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *