തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

നവംബര്‍ 24 വരെ പത്രിക പിന്‍വലിക്കാം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025ന്റെ ഭാഗമായി ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും ലഭിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്ത് നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനക്ക് ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നേതൃത്വം നല്‍കി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025ന്റെ കാസര്‍കോട് ജില്ലാപഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലേക്ക് സമര്‍പ്പിച്ച 115 നാമനിര്‍ദേശ പത്രികകളില്‍ 113 പത്രികകള്‍ സ്വീകരിച്ചു. രണ്ടെണ്ണം വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിരസിച്ചു. ഉപവരണാധികാരി എ.ഡി.എം പി.അഖില്‍, വരണാധികാരിയുടെ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥാനാര്‍ത്ഥികള്‍ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്ക് നിലവില്‍ 91 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്.

പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ലഭിച്ച 88 നാമനിര്‍ദ്ദേശ പത്രികകളും സ്വീകരിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ ലഭിച്ച 97 പത്രികകളില്‍ 96 പത്രികകള്‍ സ്വീകരിച്ചു. ഒരു പത്രിക നിരസിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് ്പഞ്ചായത്തില്‍ ലഭിച്ച 92 നാമനിര്‍ദ്ദേശ പത്രികകളും സ്വീകരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ ലഭിച്ച 74 നാമനിര്‍ദേശ പത്രികകളും സ്വീകരിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ ലഭിച്ച 84 നാമനിര്‍ദ്ദേശ പത്രികകളും സ്വീകരിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ ലഭിച്ച 117 നാമനിര്‍ദേശ പത്രികകളും സ്വീകരിച്ചു.

കാഞ്ഞങ്ങാട് നഗരസഭയില്‍ ലഭിച്ച 339 പത്രികകളും സ്വീകരിച്ചു. കാസര്‍കോട് നഗരസഭയില്‍ ലഭിച്ച 189 നാമനിര്‍ദ്ദേശ പത്രികകളും സ്വീകരിച്ചു. നീലേശ്വരം നഗരസഭയില്‍ ലഭിച്ച 171 പത്രികകളും സ്വീകരിച്ചു. നവംബര്‍ 24 വരെ പത്രിക പിന്‍വലിക്കാം.

Leave a Reply

Your email address will not be published. Required fields are marked *