കാസര്‍കോട്: നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ കുടിശികയായി കിടക്കുന്ന കഴിഞ്ഞ ഒന്നര വര്‍ഷത്തെ പെന്‍ഷന്‍ തുക അടിയന്തിരമായി കൊടുത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജില്ലയിലെ പത്ത് കേന്ദ്രങ്ങളിലായി നടത്തുന്ന പെന്‍ഷന്‍കാരുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധ സംഗമം കാസര്‍കോട് നഗരസഭയിലും കുമ്പള പഞ്ചായത്തിലും സംഘടിപ്പിച്ചു.നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യുജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ സംഗമം കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് ഓഫീസില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് ടി എസ് സൈനുദ്ദീന്‍ തുരുത്തി അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് പി ഐ എ ലത്തീഫ് സമര പ്രഖ്യാപനം നടത്തി.ജില്ല ജന.സെക്രട്ടറി ഹനീഫ പാറ,എച്ച് എ അബ്ദുള്ള,ശിഹാബ് റഹ്‌മാനിയ നഗര്‍,ഹനീഫ ഹാജി പ്രസംഗിച്ചു.
കുമ്പളയില്‍ നടന്ന പ്രതിഷേധ സംഗമം സംസ്ഥാന വൈ.പ്രസിഡണ്ട് പി.ഐ എ ലത്തീഫ് ഉല്‍ഘാടനം ചെയ്തു.ജില്ലാ വൈ.പ്രസിഡണ്ട് യൂസഫ് പാച്ചാണി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ബി.എന്‍ മുഹമ്മദലി സമര പ്രഖ്യാപനം നടത്തി.ഹനീഫ പാറ, സി.എ ഇബ്രാഹിം, എച്ച് എ അബ്ദുല്ല,മുഹമ്മദ് മൊഗ്രാല്‍, ശിഹാബ് റഹ്‌മാനിയ നഗര്‍,ഇബ്രാഹിം മുഗു പ്രസംഗിച്ചു.