രാം ധ്രൗപത് കൃഷ്ണ ജില്ലാതല സര്‍ഗോത്സവത്തില്‍ അഭിനയം ‘മികവ് 1’ ല്‍ മികവോടെ സംസ്ഥാന സര്‍ഗോത്സവത്തിലേക്ക്

അമ്പലത്തറയില്‍ വെച്ച് നടന്ന ജില്ലാതല സര്‍ഗ്ഗോത്സവത്തില്‍ പെരിയ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 10ാം തരം വിദ്യാര്‍ത്ഥി അഭിനയം മികവ് 1′ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതത്.
മുപ്പത്തിരണ്ടോളം വേദികള്‍ പിന്നിട്ട ചാലിങ്കാല്‍ നാടക് വീടിന്റെ ലഹരി വിരുദ്ധനാടകമായ ‘കുരുക്കി,ലും, സണ്‍ഡേ സ്‌കൂള്‍ ചാലിങ്കാലിന്റെ അസുര പര്‍വ്വം , പെരിയ നാടക വേദിയുടെ ‘വെയില്‍ കാലത്ത് ‘ എന്ന പ്രൊഫഷണല്‍ നാടയത്തിലും അഭിനയിച്ച് തന്റെ പ്രതിഭ നേരത്തേതെളിയിച്ചിട്ടുണ്ട്.
സംസ്ഥാന തല സ്‌കൂള്‍ കലോല്‍സവത്തില്‍ മോണോ ആക്ടില്‍ ‘എ , ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ, ബേക്കല്‍ സബ്ജില്ലാകലോത്സവത്തില്‍ മോണോ ആക്ടില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ഹൈസ്‌കൂള്‍ വിഭാഗം നാടകത്തില്‍ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മോട്ടിവേഷണല്‍ സ്പീക്കറും, സോഷ്യല്‍ പോലീസിംഗിന്റെ ചുമതലയുമുള്ള സബ്ബ് ഇന്‍സ്‌പെക്ടര്‍ രാമകൃഷ്ണന്‍ ചാലിങ്കാലിന്റെയും, ഹയര്‍ സെക്കണ്ടറി അദ്ധ്യാപിക ബിന്ദുവിന്റെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *