രാജപുരം : കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോവര്‍ റേഞ്ചര്‍ യൂണിറ്റ് ത്രിദിന വാര്‍ഷിക ക്യാമ്പ് ‘നേര്‍ക്കാഴ്ച – 2025’ തുടങ്ങി. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസഫ് അരീച്ചിറ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ വിന്‍സിമോള്‍ ചാക്കോ അധ്യക്ഷത വഹിച്ചു. ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ വി.കെ ഭാസ്‌കരന്‍ മുഖ്യപ്രഭാഷണം നടത്തി.
ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി എന്‍.വിനീത് കുമാര്‍, പിടിഎ വൈസ് പ്രസിഡണ്ട് ഫിലിപ്പ് കൊട്ടോടി, സ്റ്റാഫ് സെക്രട്ടറി ഷിജു പി ലൂക്കോസ്, റോവര്‍ യൂണിറ്റ് ഗ്രൂപ്പ് കമ്മിറ്റി ചെയര്‍മാന്‍ സെബാന്‍ കാരക്കുന്നേല്‍, റേഞ്ചര്‍ യൂണിറ്റ് ചെയര്‍പേഴ്‌സണ്‍ സിമി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. റോവര്‍ സ്‌കൗട്ട് ലീഡര്‍ മനോജ് തോമസ് സ്വാഗതവും റേഞ്ചര്‍ ലീഡര്‍ ആന്‍മേരി ജോര്‍ജ് നന്ദിയും പറഞ്ഞു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.