കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ ഏഴാം വാര്‍ഡ് അതിയാമ്പൂരില്‍ എല്‍.ഡി. എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു. ഏഴാം വാര്‍ഡ് അതിയാമ്പൂരില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന. വി.വി രമേശന്റെ വിജയത്തിനായുള്ള തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു. സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്‌മോഹന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ നേതാവ് എം.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് പി. അപ്പുക്കുട്ടന്‍,എം. രാഘവന്‍, വി.വി. പ്രസന്നകുമാരി, എം. വിദ്യാലത, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. വി. രമേശന്‍ എന്നിവര്‍ സംസാരിച്ചു. എ. കെ. ആല്‍ബര്‍ട്ട് സ്വാഗതവും സി. ലളിത നന്ദിയും പറഞ്ഞു. കണ്‍വെന്‍ഷനില്‍ വച്ച് എം.കുഞ്ഞി കണ്ണനെ പ്രസിഡന്റായും എ. കെ.ആല്‍ബര്‍ട്ടിനെ സെക്രട്ടറിയുമായുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിക്കും രൂപം നല്‍കി.