കാസറഗോഡ് : കാസറഗോഡ് നഗരത്തിലെ റെയില്‍വേ സ്റ്റേഷന്‍ – കറന്തക്കാട് – മധൂര്‍ റൂട്ടില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കുകയാണ്. നിരവധി തവണ പരാതികള്‍ നല്‍കിയിരുന്നതാണ്. റോഡ് ടാറിംഗ് ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞു, പക്ഷേ പണി പൂര്‍ത്തീകരിച്ചിട്ടില്ല. നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും മഴക്കാലത്തിന്റെ കാരണം പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകയാണ് ഉണ്ടായത്. മഴക്കാലം കഴിഞ്ഞയുടനെ ടാറിംഗ് നടത്തി റോഡ് ക്ലിയര്‍ ചെയ്തു തരാമെന്ന് പി.ഡബ്ല്യു.ഡി അധികൃതര്‍ സമ്മതിച്ചതുമാണ്. റോഡ് തകര്‍ന്നതു മൂലം കുഴിയില്‍ വീഴുന്ന വാഹനങ്ങള്‍ വളരെ പതിയെ പോകുന്നതിനാല്‍ സദാസമയം റോഡ് ബ്ലോക്ക് ആണ്. ഇതു മൂലം സമയക്രമം പാലിച്ച് സര്‍വ്വീസ് നടത്തുന്ന ബസുകളുടെ ട്രിപ്പുകള്‍ കട്ട് ചെയ്യേണ്ടി വരുന്നു. വലിയ സാമ്പത്തിക നഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നത്.
ബസുകള്‍ പഴയ ബസ്സ്റ്റാന്റിലേക്ക് വന്ന് താലൂക്ക് ഓഫീസ് പരിസരം വഴി ചുറ്റി പോകുന്നതു മൂലം ബ്ലോക്ക് ആയി ട്രിപ്പ് കട്ട് ആകുന്ന അവസ്ഥ വരുന്നതിനാല്‍ പഴയ ബസ് സ്റ്റാന്റിലേക്കുള്ള ട്രിപ്പുകള്‍ തന്നെ നിര്‍ത്തി വെക്കേണ്ട അവസ്ഥ വന്നു ചേരും. നവംബര്‍ 30 നു മുമ്പായി റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കാത്ത പക്ഷം ഡിസംബര്‍ 1 മുതല്‍ പഴയ ബസ് സ്റ്റാന്റില്‍ നിന്നു തന്നെ ബസുകള്‍ തിരിച്ച് പുതിയ ബസ്സ്റ്റാന്റിക്കേ് പോകുന്നതാണ്. എത്രയും പെട്ടെന്ന് റോഡ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കാത്ത പക്ഷം മേല്‍പ്പറഞ്ഞ റോഡ് ഞങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായും ബന്ധപ്പെട്ടവരെ അറിയിച്ചു