മൈതാനത്തെ തര്‍ക്കം കൊലയിലേക്ക് നയിച്ചു! 19 വയസ്സുകാരന്‍ കുത്തേറ്റു മരിച്ച സംഭവം; ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: നഗരത്തെ ഞെട്ടിച്ച കൊലപാതകത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം തൈക്കാട് വെച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ 19 വയസ്സുകാരന്‍ കുത്തേറ്റ് മരിച്ച സംഭവത്തിലാണ് തുടര്‍ നടപടികള്‍.

സംഭവവുമായി ബന്ധപ്പെട്ട് കാപ്പ കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് തമ്പാനൂര്‍ തോപ്പില്‍ വാടകയ്ക്ക് താമസിക്കുന്ന അലന്‍ എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. തൈക്കാട് ഗ്രൗണ്ടില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത്.

സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതിലൂടെയാണ് പ്രതികളെക്കുറിച്ച് പോലീസിന് കൃത്യമായ സൂചനകള്‍ ലഭിച്ചത്. സാക്ഷിമൊഴികളനുസരിച്ച്, പ്രതികളില്‍ ഒരാള്‍ ഹെല്‍മെറ്റ് ഉപയോഗിച്ച് അലന്റെ തലയില്‍ ശക്തമായി ഇടിക്കുകയും തുടര്‍ന്ന് കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. അലന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തെക്കുറിച്ച് തമ്പാനൂര്‍ പോലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *