രാജപുരം: രാജപുരം സെന്റ്. പയസ് ടെന്‍ത് കോളേജില്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സിന്റെയും ഇലക്ട്രല്‍ ലിട്രസി ക്ലബ്ബിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെയും നേതൃത്വത്തില്‍ ‘ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുന്നതില്‍ നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും വഹിക്കുന്ന പങ്ക് ‘എന്ന വിഷയത്തില്‍ നടത്തിയ ദ്വിദിന ദേശീയ സെമിനാര്‍ സമാപിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ബിജു ജോസഫിന്റെ അദ്ധ്യക്ഷതയില്‍ സെമിനാറിന്റെ സമാപന സമ്മേളനം നടത്തി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ സമാപന സന്ദേശം നല്‍കി. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫ. ഡോ. തോമസ് സ്‌കറിയ, സെമിനാര്‍ കോഡിനേറ്റര്‍ ഡോ. ബിബിന്‍. പി. എ, കോളേജ് ബര്‍സാര്‍ ഫാ. ജോബിന്‍ പ്ലാച്ചേരിപുറത്ത്, അദ്ധ്യാപകരായ ഡോ. സിജി സിറിയക്, ഡോ. ഷിജു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ഐ .വി .പ്രമോദ്, ഡോ. ഗണേശന്‍ ഡി എ, ജഡ്ജ് സുരേഷ് പി.എം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ന്യൂഡല്‍ഹി, എംജി യൂണിവേഴ്‌സിറ്റി കോട്ടയം തുടങ്ങിയ പ്രമുഖ യൂണിവേഴ്‌സിറ്റികളിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ അവരുടെ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.