എച്ച് എസ് ടി എ യുടെ 35 മത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. വിവിധ ജില്ലകളില്‍ നിന്ന് എത്തിച്ചേര്‍ന്ന പ്രതിനിധികളുടെ സമ്പൂര്‍ണ്ണ കൗണ്‍സിലോടുകൂടി സമ്മേളന നടപടികള്‍ ആരംഭിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സി എന്‍ വിന്‍ സണ്‍ അധ്യക്ഷത വഹിച്ചു. തോമസ് കെ സ്റ്റീഫന്‍, ഫൗസിയ പി കെ, ഡാനിഷ് ടി എസ്, ജോസ് വര്‍ഗീസ് എന്നിവര്‍ വിവിധ സബ് കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് വിവിധ ജില്ലാ സെക്രട്ടറിമാര്‍ അവതരിപ്പിച്ചു. സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ സംഘടനാ പ്രമേയവും, സംസ്ഥാന സെക്രട്ടറി കെ എ അഫ്‌സല്‍ രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ വെങ്കിടമൂര്‍ത്തി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം റിയാസ് വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന മുന്‍കാല അധ്യാപക സംഗമം ഉപദേശക സമിതി ചെയര്‍മാന്‍ സി ജോസ്‌കുട്ടി ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ സാബുജി വര്‍ഗീസ്,പി രാധാകൃഷ്ണന്‍, പി ശശിധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈകുന്നേരം കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ നടക്കുന്ന മാധ്യമ സെമിനാറോടുകൂടി സമ്മേളനത്തിന്റെ ഒന്നാം ദിവസം സമാപിക്കും. ഓര്‍ഗനൈസിങ് ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ എം ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ എന്‍ സദാശിവന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി സി പി അഭിരാം എന്നിവരുള്‍പ്പെടുന്ന പ്രിസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്.