ഒന്‍പതാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്യുകയും, 2017 ല്‍ ഉത്തരവായി പുറത്തിറങ്ങുകയും ചെയ്ത പ്രഫഷണല്‍ രംഗത്തെ ഉദ്യോഗസ്ഥര്‍ക്ക് 8-15 വര്‍ഷ ഗ്രേഡിന് പകരമുള്ള കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം നടപ്പാക്കാതെ പിന്‍വലിക്കുകയുണ്ടായി.പിന്നീടുള്ള ഇടപെടലുകളുടെ ഫലമായി ന്യായമായ ആവശ്യമാണ് എന്നുകണ്ട് 2019 ല്‍ വന്ന പതിനൊന്നാം ശമ്പള കമ്മീഷനും ഇത് നടപ്പിലാക്കണമെന്ന് വളരെ വ്യക്തമായി ശുപാര്‍ശ ചെയ്യുകയുണ്ടായി എങ്കിലും പലതവണ ആവശ്യം ഉയര്‍ന്നുവെങ്കിലും നാളിതുവരെ നടപ്പാക്കിയിട്ടില്ല.
പുതിയ ശമ്പള പരിഷ്‌കരണം വരാന്‍ പോകുന്ന ഈ സാഹചര്യത്തില്‍ ആയുര്‍വേദ, ഹോമിയോ, വെറ്റിനറി മെഡിക്കല്‍ ഓഫീസര്‍മാരുടെ ന്യായമായ ഈ ആവശ്യം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് ഗവ ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഈ വരുന്ന ജനുവരി 27 നു അവകാശ ദിനം ആയി ആചരിക്കുന്നു എന്ന് ജില്ലാ കമ്മിറ്റി യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഡോ മഹേഷ് പി എസ് അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഡോ ഷാഹിദ് എം സ്വാഗതം ആശംസിച്ചു. ഡോ ദീപ, ഡോ കെ വി പ്രമോദ്, ഡോ വിശ്വനാഥ്, ഡോ റീജ, ഡോ നിഷ കെ വി, ഡോ ആശ കെ വി, ഡോ ഇംതിയാസ് എന്നിവര്‍ സംസാരിച്ചു.