ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷം സമാപിച്ചു

രാജപുരം : ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ച് നിര്‍മ്മിച്ച സ്മാരകം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അനാച്ഛാദനം ചെയ്തു. സി എഫ് ഐ സി കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. ഫാ. ബെന്നി മേക്കാട്ട് സി എഫ് ഐ സി അധ്യക്ഷത വഹിച്ചു. സന്യാസ സഭയുടെ ഇന്ത്യന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഫാ. ജോസ് മാത്യു പാറയില്‍ സി എഫ് ഐ സി മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങില്‍ സില്‍വര്‍ ജൂബിലി സ്മരണിക പ്രകാശനം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാമ്പ്‌ലാനി സി എഫ് ഐ സി സുപ്പീരിയര്‍ റവ. ഫാ.ബെന്നി മേക്കാട്ടിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു .
സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പല്‍മാരെയും സ്‌കൂളില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ്, വൈസ് പ്രസിഡന്റ് എം. പത്മകുമാരി, സി എഫ് ഐ സി സഭയുടെ വിദ്യാഭ്യാസ കോ- ഓര്‍ഡിനേറ്റര്‍ റവ. ഫാ. നന്നം പ്രേംകുമാര്‍ , പനത്തടി ഫോറോന വികാരി ഫാ. ജോസഫ് പൂവത്തോലില്‍, മുന്‍ പ്രിന്‍സിപ്പാള്‍ ഫാ. വര്‍ഗീസ് കൊച്ചുപറമ്പില്‍ , 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപനത്തിന് തുടക്കം കുറിച്ച ഫാ. ജോര്‍ജ് പുറ മംത്തില്‍ , പി.ടി.എ പ്രസിഡന്റ് ടിറ്റോ ജോസഫ് മുരിയംവേലില്‍, ജൂബിലി കണ്‍വീനര്‍ ബിന്ദു പി.സി എന്നിവര്‍ പ്രസംഗിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കളത്തിപ്പറമ്പില്‍ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. രവിചന്ദ്ര നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയ വര്‍ണാഭമായ പരിപാടികളും സ്‌നേഹ വിരുന്നും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *