രാജപുരം: ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവം ജനുവരി 23, 24, 25 തിയ്യതികളില്‍ ബ്രഹ്‌മശ്രീ ഇരിവല്‍ ഐ കെ കേശവ തന്ത്രികളുടെ മഹനീയ കാര്‍മ്മികത്വത്തില്‍ നടക്കും.
23 ന് രാവിലെ 5 മണിക്ക് നടതുറക്കല്‍ ഗണപതി ഹോമം, 9 മണിക്ക് ലളിത സഹസ്രനാമം, 11 മണിക്ക് ഉദയപുരം ടൗണില്‍ നിന്ന് വിവിധ ഗൃഹ ലക്ഷ്മി സഭയുടെ നേതൃത്വത്തില്‍ കലവറ ഘോഷയാത്ര,
10.35 ന് ഭജന, ഉച്ചയ്ക്ക് മഹാപൂജ.
വൈകുന്നേരം 6 മണിക്ക് ദീപാരാധന, 6.30ന് ഭജന, തുടര്‍ന്ന് വിവിധ കലാപരിപാടികള്‍.
24 ന് രാവിലെ 5 മണിക്ക് നടതുറക്കല്‍, ഗണപതിഹോമം,9 മണിക്ക് ആനപ്പന്തന്‍ ഉയര്‍ത്തല്‍, 9.15 ന് ലളിത സഹസ്രനാമം, ഉച്ചയ്ക്ക് 12 മണി മഹാപൂജ.
വൈകുന്നേരം 5 മണിക്ക് നാമജപയാത്ര,
6.30 ന് ദീപാരാധന,7 മണിക്ക് തിരു അത്താഴത്തിന് അരി അളക്കല്‍, 8 മണിക്ക് അത്താഴ പൂജ തുടര്‍ന്ന് വിവിധ കലാപരിപാടികള്‍.
25 ന് രാവിലെ 5 മണിക്ക് നടതുറക്കല്‍,ഗണപതിഹോമം, 9 മണിക്ക് ലളിത സഹസ്രനാമം, 12 മണിക്ക് മഹാപൂജ,6.10 ന് തായമ്പക, 8 മണിക്ക് അത്താഴപൂജ , 10 മണിക്ക് ശ്രീഭൂതബലി എഴുന്നള്ളത്ത് തുടര്‍ന്ന് നൃത്തോത്സവം .
26ന് രാത്രി 8 മണിക്ക് ക്ഷേത്ര ധിനതയിലുള്ള കാവില്‍ തെയ്യം കുടല്‍ 27 ന് ഉച്ചയ്ക്ക് 12.30 ന് കരിംചാമുണ്ഡി, ഗുളികന്‍ തെയ്യങ്ങളുടെ പുറപ്പാട്. എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും.