മാതോത്ത് ബ്രഹ്‌മകലശമഹോല്‍സവം മെഗാ തിരുവാതിരയും കൈ കൊട്ടിക്കളിയും കലാവൈഭവം കൊണ്ട് ഏറെ ശ്രദ്ധേയമായി

2020 ജനുവരി 16 മുതല്‍ നടന്നു വരുന്ന അഷ്ടബന്ധ ബ്രഹ്‌മകലശമഹോല്‍സവത്തിന്റെ സമാപന ദിവസം കലാവേദി മാതൃസമിതി ഗ്രൂപ്പ് അവതരിപ്പിച്ച മെഗാ തിരുവാതിരയും സേവാ സമിതിയുടെ നേതൃത്വത്തില്‍ ടീം മാതോത്ത് അവതരിപ്പിച്ച കൈ കൊട്ടിക്കളിയും കലാവൈഭവം കൊണ്ട് ഏറെ ശ്രദ്ധേയമായി. ആലോഷകമിറ്റി ചെയര്‍മാന്‍ കെ.പി ബാലകൃഷ്ണന്‍, ക്ഷേത്ര പ്രസിഡണ്ട് കുഞ്ഞാമന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ തമ്പാന്‍ നായര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി സെക്രട്ടറി കെ.വി കുഞ്ഞിക്കണ്ണന്‍, മാതൃസമിതി പ്രസിഡണ്ട് രാജീവി, , പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ സി.പി. വി വിനോദ് കുമാര്‍ , സേവാ സമിതി സെക്രട്ടറി വി.കെ രതീഷ് തുടങ്ങിയവര്‍ ചേര്‍ന്ന് മൊമന്റോ സമ്മാനിച്ചു. തിരുവാതിരക്കളിയില്‍ പങ്കെടുത്ത മുതിര്‍ന്ന അംഗം സി.പി വിലാസിനിയെ മാതൃസമിതി സെക്രട്ടറി രാജമണി ആദരിച്ചു. കലശോത് സവത്തിന്റെ ഭാഗമായി അന്നദാനവും,മടിയന്‍ രാധാകൃഷ്ണമാരാരുടെ നേതൃത്വത്തില്‍ തായമ്പകയും , രാത്രി ഭഗവാന്റെ തിടമ്പ് നൃത്തോല്‍സവവും നടന്നു. ഭകതജനപ്രവാഹം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു ബ്രഹ്‌മകലശോത്സവം

Leave a Reply

Your email address will not be published. Required fields are marked *