രാജപുരം: രാജപുരം ഹോളി ഫാമിലി എ എല്‍ പി സ്‌കൂര്‍ & ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 82-ാം മത് സംയുക്ത വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന് വൈകുന്നേരം 4 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സിനിമാ താരം സിബി തോമസ് ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ എജന്‍സി ഓഫ് സ്‌കൂള്‍ സെക്രട്ടറി റവ . ഡോ. തോമസ് പുതിയ കുന്നേല്‍ അധ്യക്ഷത വഹിക്കും. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് പ്രൊഫസര്‍ ഡോ. സിനോഷ് സ്‌കറിയാച്ചന്‍ പ്രതിഭയെ ആദരിക്കലും ഉപഹാര സമര്‍പ്പണവും നടത്തും.കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍, പിടിഎ പ്രസിഡന്റ് മാരായ പി എല്‍ റോയി , സോനു ജോസഫ്, സ്റ്റാഫ് സെക്രട്ടറി ഷിജു പി ലൂക്കോസ്, അധ്യാപക പ്രതിനിധി റിങ്കു ജോസ്, സ്‌കൂള്‍ ചെയര്‍മാന്‍ ആല്‍ബിന്‍ റോയി, തുടങ്ങിയവര്‍ സംസാരിക്കും. സര്‍വിസില്‍ നിന്ന് വിരമിക്കുന്ന സാലു എ എം , ടോമി ജേക്കബ് എന്നിവര്‍ മറുപടി പ്രസംഗം നടത്തും. പ്രിന്‍സിപ്പാള്‍ വിന്‍സി മോള്‍ ചാക്കോ, ഹെഡ്മാസ്റ്റര്‍ മാരായ സജി മാത്യു, കെ ഒ എബ്രാഹാം എന്നിവര്‍ സ്‌കൂള്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് അരിച്ചിറ സ്വാഗതവും സ്‌കൂള്‍ ലീഡര്‍ മിഖായോല്‍ പി എസ് നന്ദിയും പറയും തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍.