കൊച്ചി: നാല് വയസ്സുകാരിക്ക് നേരെ അമ്മയുടെ ക്രൂരപീഡനം. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ കാട്ടിത്തറ സ്വദേശിനിയായ അമ്മയെ മരട് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഉള്‍പ്പെടെയാണ് പൊള്ളലേറ്റത്. കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അമ്മ സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. ”അമ്മ സ്ഥിരമായി എന്നെ മര്‍ദിക്കുമായിരുന്നു,” എന്ന് കുട്ടി തന്നെയാണ് അധ്യാപകരോട് പറഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും പ്രാഥമിക അന്വേഷണത്തിലും അമ്മയുടെ ക്രൂരത സ്ഥിരീകരിച്ചതോടെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.