നേത്ര പരിശോധന ക്യാമ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ കണ്ണട വിതരണം ചെയ്തു

പാലക്കുന്ന്: ആസ്‌ട്രോണ്‍ ഐ കെയര്‍ പാലക്കുന്നിന്റെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് വാര്‍ഡ് അംഗം കാപ്പില്‍ മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത അര്‍ഹരായ മുഴുവന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും സൗജന്യ കണ്ണട വിതരണവും ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം- പാലക്കുന്ന് യൂണിറ്റ് വൈസ് പ്രസിഡന്റ് മുരളി പള്ളം അധ്യക്ഷനായി.
പാലക്കുന്ന് ബ്രദേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് ജയാനന്ദന്‍ പാലക്കുന്ന്, മാനേജിംഗ് പാര്‍ട്ട്ണര്‍മാരായ സിന്ധു ബാബു പള്ളം, സമല്‍ രാവണേശ്വരം എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *