രാജപുരം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ റാണിപുരത്തുളള കോട്ടേജുകളും അനുബന്ധ സ്ഥാപനങ്ങളും അറ്റകുറ്റ പണികള്‍ നടത്തി എത്രയും വേഗം പ്രവര്‍ത്തനം ആരംഭിക്കണമന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പു തന്നെ കേബിള്‍ ലൈന്‍ പൂര്‍ത്തിയാക്കിയ റാണിപുരം ബി എസ് എന്‍ എല്‍ ടവര്‍ കമ്മീഷന്‍ ചെയ്ത് റാണിപുരം മേഖലയിലെ മൊബൈല്‍ നെറ്റ് ലഭിക്കാത്ത പ്രശ്‌നം പരിഹരിക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജി കദളിമറ്റം അദ്ധ്യക്ഷത വഹിച്ചു. എസ് മധുസൂദനന്‍ ,കെ വി ഗണേശന്‍ ,ഐവിന്‍ ജോസഫ് , ജോയി ജോസഫ് , സജി മുളവനാല്‍, ഷാജി ചാരാത്ത്, അനില്‍ വെട്ടിക്കാട്ടില്‍, മാത്യു ജോസഫ് എന്നിവര്‍ സംസാരിച്ചു.