പാലക്കുന്ന്: ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലുവന്‍ തെയ്യം കെട്ടുത്സവത്തിന് സദ്യയൊരുക്കാന്‍ പച്ചക്കറി കൃഷിക്ക് വിത്തിട്ടു. സദ്യയൊരുക്കാന്‍ വിഷരഹിത പച്ചക്കറി വേണമെന്ന ആഘോഷകമ്മിറ്റിയുടെ മുന്‍ തീരുമാനത്തെ തുടര്‍ന്ന് തറവാടിന് സമീ പത്ത് പ്രാദേശിക സമിതി കണ്ടെത്തിയ അര ഏക്കറിലേറെയുള്ള വയലില്‍ വിവിധ ഇനം പച്ചക്കറികള്‍ വിളയിച്ചെടുക്കും. കൃഷി ഓഫീസര്‍ ടി.വി. വിനീത് വിത്തിടല്‍ ഉദ്ഘാടനം ചെയ്തു.
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച്. നാരായണന്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം ജയ സന്ധ്യ, ജനറല്‍ കണ്‍വീനര്‍ പി.ബി. കുഞ്ഞിരാമന്‍ പള്ളിക്കര, നാരായണന്‍ കടപ്പുറം, അശോകന്‍ പൊയിനാച്ചി, അപ്പകുഞ്ഞി കീക്കാനം, പി.വി.രവീന്ദ്രന്‍, എ.കെ.സുധീപ്, ലതാഗംഗന്‍, ആശാ കണ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏപ്രില്‍ 17 മുതല്‍ 19വരെയാണ് ഇവിടെ തെയ്യംകെട്ട് നടക്കുക. തെയ്യം കെട്ടിന്റെ ലോഗോ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3ന് ഡിവൈ.എസ്.പി. വി.വി. മനോജ് പ്രകാശനം ചെയ്യും