പാലക്കുന്ന് : ഇരു വൃക്കകളും തകരാറിലായ എരോല്‍ ചന്ദ്രപുരം മൊട്ടമ്മലിലെ പെയിന്റിംഗ് തൊഴിലാളി 34 കാരന്‍ ടി. വി. ബിനിഷിന്റെ ചികിത്സയ്ക്ക് പാലക്കുന്ന് കൂലിപ്പണിക്കാര്‍ കൂട്ടായ്മയുടെ കൈത്താങ്ങ്. വൃക്കകള്‍ മാറ്റിവെക്കാന്‍ 40 ലക്ഷത്തോളം രൂപ വേണ്ടിവരും. അതിനായി നാട്ടുകാര്‍ രൂപീകരിച്ച ചികിത്സ സഹായ നിധിയിലേക്ക് പാലക്കുന്ന് കൂലിപ്പണിക്കാര്‍ കൂട്ടായ്മ സ്വരൂപിച്ച തുക വാര്‍ഡ് അംഗം സിന്ധു ഗംഗാധരന് കൂട്ടായ്മ പ്രവര്‍ത്തകര്‍ കൈമാറി.