കീഴൂര്‍: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്ന് പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത ചെമ്മനാട് പഞ്ചായത്തിലെ കിഴൂര്‍ തീരദേശറോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് എം ബി കെ മൂവ്‌മെന്റ് ഫോര്‍ ബെറ്റര്‍ കാസര്‍കോട് (എം ബി കെ) പ്രതിനിധികള്‍ ജില്ലാ കളക്ടര്‍ക്കും ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും പി. ടി. സഞ്ജീവിനും നിവേദനം നല്‍കി. ഈ റോഡിന്റെ പടിഞ്ഞാറു ഭാഗം കരിങ്കല്‍ സംരക്ഷണ ഭിത്തി പണിയണമെന്നും ആവശ്യപ്പെട്ടു.
തീരദേശ പ്രോജെക്ടില്‍ പെടുന്നതിനാല്‍ ഈ വിഷയത്തില്‍ പഞ്ചായത്ത് നിസ്സഹായരാണെന്ന് വാര്‍ഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റും അറിയിച്ചതായി എം ബി കെ പ്രവര്‍ത്തകര്‍ പറയുന്നു. എബികെ കാസര്‍കോട് പ്രസിഡന്റ് എ. കെ. പ്രകാശ്, ശ്രീനാഥ് ശശി എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.