കാഞ്ഞങ്ങാട്: 2026 ജനുവരി 16 മുതല്‍ 20 വരെ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലോല്‍സവത്തിനായുള്ള ഫണ്ട് ഉദ്ഘാടനം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. കുറുവാട് കൃഷ്ണന്‍ നമ്പ്യാരുടെ മകന്‍ രാകേഷ് നമ്പ്യാരില്‍ നിന്ന് ആദ്യ ഫണ്ട് സ്വീകരിച്ചു കൊണ്ട് ആഘോഷ കമിറ്റി ചെയര്‍മാന്‍ കെ.പി ബാലകൃഷ്ണന്‍ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര പ്രസിഡണ്ട് കെ കുഞ്ഞാമന്‍ നായര്‍ അധ്യക്ഷം വഹിച്ചു. ക്ഷേത്രമേല്‍ശാന്തി ഇടമന നാരായണന്‍ നമ്പൂതിരി, ആജീവനാന്ത മെമ്പര്‍ പി. വി ബാലന്‍, സാമ്പത്തിക കമിറ്റി ചെയര്‍മാന്‍ ഡോ വിവേക് സുധാകരന്‍ ക്ഷേത്ര വൈസ് പ്രസിഡണ്ട് ബി. കൃഷ്ണന്‍ , സാമ്പത്തികമിറ്റി കണ്‍വീനര്‍ പി.വി രവീന്ദ്രന്‍ നായര്‍, ആഘോഷകമിറ്റി വൈസ് ചെയര്‍മാന്‍മാരായ ബി. രവിരാജ്, പി ഉണ്ണികൃഷ്ണന്‍, പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ സി.പി വി വിനോദ് കുമാര്‍, മാതൃസമിതി പ്രസിഡണ്ട് രാജീവി എം.സി പി സെക്രട്ടറി കെ. രാജമണി, പി. ദാമോദര പണിക്കര്‍, രാമകൃഷ്ണന്‍ കെ രാമചന്ദ്രന്‍ കീത്തോല്‍,സി. നാരായണന്‍, കെ.വി സുകുമാരന്‍, ജയന്‍ മുട്ടില്‍, കെ.രമേശന്‍, വി.വി.ദാമോദരന്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ആഘോഷകമിറ്റി ജനറല്‍ കണ്‍വീനര്‍ കെ. തമ്പാന്‍ നായര്‍ സ്വാഗതവും, ക്ഷേത്ര സെക്രട്ടറി കെ.വി കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു