ബെംഗളൂരു: കര്‍ണാടകയിലെ കൊപ്പളയില്‍ 36 വയസ്സുള്ള യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വായ്പ വാങ്ങിയ പണം തിരികെ നല്‍കാനെന്ന പേരില്‍ വിളിച്ചു വരുത്തിയാണ് നാല് പേര്‍ ചേര്‍ന്ന് യുവതിയെ ഈ ക്രൂരകൃത്യത്തിന് ഇരയാക്കിയത്. മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷമായിരുന്നു കൂട്ടബലാത്സംഗം നടന്നത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊപ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഒരു സുഹൃത്ത് ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.