കൊല്‍ക്കത്ത: ‘ബാഹുബലി’, ‘ആര്‍ആര്‍ആര്‍’ തുടങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പുരാണ കഥകളിലേക്ക് ‘ആവാഹിച്ച’ സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ പുതിയ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ ‘വാരണാസി’യുടെ ലോഞ്ചിംഗ് ചടങ്ങിനിടെയാണ് താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്ന് രാജമൗലി പരസ്യമായി പ്രഖ്യാപിച്ചത്. ‘വാരണാസി’യുടെ ലോഞ്ചിംഗ് ചടങ്ങിനിടെ നേരിട്ട സാങ്കേതിക തകരാറുകളെയും ചോര്‍ച്ചകളെയും പരാമര്‍ശിച്ചായിരുന്നു രാജമൗലിയുടെ വികാരഭരിതമായ പ്രതികരണം.
”ഇതൊരു വൈകാരിക നിമിഷമാണ്. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. എന്റെ അച്ഛന്‍ അടുത്ത് വന്ന്, ഭഗവാന്‍ ഹനുമാന്‍ പിന്നില്‍ നിന്ന് കാര്യങ്ങള്‍ നോക്കിക്കൊള്ളുമെന്ന് പറഞ്ഞു. ഇങ്ങനെയാണോ അദ്ദേഹം ശ്രദ്ധിക്കുന്നത് – ഇതൊക്കെ ആലോചിക്കുമ്പോള്‍ എനിക്ക് ദേഷ്യം വരുന്നു,” രാജമൗലി സദസ്സിനെ അഭിസംബോധന ചെയ്ത് പറഞ്ഞു.