രാജപുരം: ബളാംതോട് മായത്തി ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം പ്രതിഷ്ഠാദിന
ഉത്സവം
എന്നിവയ്ക്ക് ഇന്ന് രാവിലെ നടക്കുന്ന കലവറ നിറയ്ക്കല്‍
ചടങ്ങോടെതുടക്കമായി. വൈകിട്ട് 6.30ന് ദീപാരാധന, 6.45 ന് സംഗീത കച്ചേരി, 8ന് നൃത്തനൃത്യങ്ങള്‍, 9.30ന് വിവിധ കലാ പരിപാടികള്‍.
നാളെ രാവിലെ 10ന് പൊങ്കാല അടുപ്പില്‍ അഗ്‌നിപകരല്‍,
11 മണിക്ക് പൊങ്കാല സമര്‍പ്പണം,വൈകിട്ട് 6.45 മുതല്‍ കലാപരിപാടികള്‍, 9ന് നിറമാല.
. 15ന് പ്രതിഷ്ഠ ദിനത്തില്‍ രാവിലെ 10ന് ആധ്യാത്മിക പ്രഭാഷണം, വൈകിട്ട് 6.30ന് ദീപാരാധന, നിറമാല, തായമ്പക, 7.30ന് നൃത്തസന്ധ്യ, 8.15ന് കൈകൊട്ടി ക്കളി, തുടര്‍ന്ന് കോല്‍ക്കളി, ശ്രീ ഭൂതബലി എഴുന്നള്ളത്ത്, തിടമ്പ് നൃത്തം. എല്ലാ ദിവസവും 12 മണിക്ക് മഹാപൂജ, പ്രസാദ വിതരണം തുടര്‍ന്ന് അന്നദാനം.