രാജപുരം : ബളാംതോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ആര്‍മി മുന്‍ കമാന്‍ഡോ യും മോട്ടിവേഷണല്‍ സ്പീക്കറുമായ ശ്യാം രാജിനെ ആദരിച്ചു.ഇന്ത്യന്‍ ആര്‍മി പാരചൂട്ട് റെജിമെന്റ് ചീഫ് കമാന്‍ഡോ ആയ ശ്യാം രാജിന് രാജ്യ സേവനത്തിനിടയില്‍ നേരിട്ട അപകടത്തില്‍ ശരീരത്തിന്റെ ചലന ശേഷി നഷ്ടപ്പെട്ടെങ്കിലും തളരാത്ത മനസ്സുമായി അദ്ദേഹം ഇന്നും രാജ്യത്തുടനീളം സഞ്ചരിച്ചു പുതു തലമുറകള്‍ക്ക് പ്രചോദനം നല്‍കി വരുന്നു. വിദ്യാത്ഥികളില്‍ ആത്മവിശ്വസവും കരുത്തും പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി ടി എ പ്രസിഡന്റ് കെ എന്‍ വേണു അധ്യക്ഷത വഹിച്ചു. പ്ലാറ്റിനo ജൂബിലി ചെയര്‍മാന്‍ എം വി കൃഷ്ണന്‍ ശ്യാം രാജിന് ആദരവര്‍പ്പിച്ചു സംസാരിച്ചു. സൂര്യ നാരായണ ഭട്ട്
പഞ്ചായത്തംഗം കെ കെ വേണുഗോപാല്‍, ഹെഡ്മിസ്ട്രസ് ടി ആര്‍ സബിത, സി കൃഷ്ണന്‍ നായര്‍, എക്‌സ് സര്‍വീസ് മെന്‍അസോസിയേഷന്‍ ഭാരവാഹികളായ പ്രസാദ് ഒ നായര്‍, എം മാത്യു എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം ഗോവിന്ദന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബിജു മല്ലപ്പള്ളി നന്ദിയും പറഞ്ഞു.